NEWS
ടി കെ സി അനുസ്മരണം തിങ്കളാഴ്ച
13/07/2025 11:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: രാജ്യസഭാംഗവും, എഴുത്തുകാരനും, സാംസ്കാരിക പ്രവര്‍ത്തകനുമായ ടി.കെ.സി വടുതലയെ സബര്‍മതി പഠന ഗവേഷണ കേന്ദ്രം അനുസ്മരിക്കുന്നു. നിസ്വാര്‍ത്ഥ സേവനത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സ്മരണീയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ടി കെ സി വടുതല. രാവിലെ 10 മണിക്ക് നടക്കുന്ന ടികെസി സ്മൃതി മുതിര്‍ന്ന ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്യും.
രാജ്യസഭാംഗം, നിയമസഭയിലേക്ക് രണ്ടുതവണ പാര്‍ട്ടിയുടെ മത്സരാര്‍ത്ഥി, ലളിതകല അക്കാദമി സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ടികെസി നാടക പ്രവര്ത്തകന്, അറിയപ്പെടുന്ന കഥാപ്രസംഗികന്‍, കഥ,കവിത, നാടകം, ലേഖന സമാഹാരങ്ങള്‍ ഉള്‍പ്പെടെ 21 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










