
വെൺമണി: ടി.കെ ഉമ്മൻ കാല ദേശങ്ങളെ അതിജീവിച്ച വ്യക്തിത്വത്തിനുടമയാണെന്ന്
മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
വെൺമണി മാർത്തോമ്മാ ഹൈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥിയായിരുന്ന പത്മഭൂഷൺ പ്രൊഫ. ഡോ. ടി.കെ ഉമ്മന്റെ അനുസ്മരണ സമ്മേളനo വെൺമണി മാർത്തോമ്മാ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു
സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂടിയായ
മുൻ ഗവർണർ. ടി.കെ
ഉമ്മൻ നാടിനു വിവിധ മേഖലകളിൽ നൽകിയ നിസ്തുല സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മുൻ ഗോവ ഗവർണർ പറഞ്ഞു.
അലൂമ്നി അസോസിയഷന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് കോശി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ. സജു മാത്യു,
ബ്ളോക്ക് പഞ്ചായത്ത് . മെമ്പർ രശ്മി,
പ്രൊഫ. ആർ. രാജഗോപാൽ, സ്കൂൾ പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്‌മാസ്റ്റർ സജി അലക്സ് , പ്രൊഫ എം കെ സാമുവേൽ ,
പി.ടി യോഹന്നാൻ , കെ.സദാശിവൻ പിള്ള ,
റോയി കെ കോശി, വി.ജി ഷാജി ,
ടി കെ സൈമൺ
എന്നിവർ പ്രസംഗിച്ചു. അന്തരിച്ച ഡോ. ടി.കെ ഉമ്മന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഡൽഹിയിലാണ് നടന്നത്.











