06:20am 12 November 2026
NEWS
ക്രിസ്തുമസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്നു ടി ജെ വിനോദ് എംഎൽഎ.
17/12/2025  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്രിസ്തുമസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്നു  ടി ജെ വിനോദ് എംഎൽഎ.
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും  സംയുക്തമായി സംഘടിപ്പിച്ച ജനകീയ ക്രിസ്മസ് ആഘോഷം ടി ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബി ഭദ്ര, പദ്‌മജ എസ് മേനോൻ,  ജില്ല ഉപഭോക്‌തൃ തർക്ക  പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡിബി ബിനു, എസ് എൻ ഡി പി കണയന്നൂർ താലൂക്ക് യൂണിയൻ കൺവീനർ എം ഡി അഭിലാഷ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.

കൊച്ചി : പ്രത്യാശയുടെ സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ഭാവിയിലും നമ്മുടെ പ്രവർത്തനങ്ങളിലും ഉണ്ടാകട്ടെ എന്നും  ജനപ്രതിനിധികളും ഭരണാധികാരികളിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്നതും  സമൃദ്ധിയുടെയും സമാധാനത്തിന്റെയും ദിനങ്ങളാണെന്നും   ടി ജെ വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും  സംയുക്തമായി സംഘടിപ്പിച്ച ജനകീയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സി ഡി അനിൽകുമാർ അധ്യക്ഷത വഹിച്ചു.  എസ് എൻ ഡി പി കണയന്നൂർ താലൂക്ക് യൂണിയൻ കൺവീനർ എം ഡി അഭിലാഷ്  മുഖ്യപ്രഭാഷണം നടത്തി.എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക  പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡിബി ബിനു, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബി ഭദ്ര, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, എന്നിവർ പ്രസംഗിച്ചു. മുൻ കൗൺസിലർ പത്മജ എസ് മേനോൻ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ശ്രീ കെ വി പി കൃഷ്ണകുമാർ എന്നിവരെ പൊന്നാട നൽകി ആദരിച്ചു.  തുടർന്ന് മുൻ പോലീസ് സൂപ്രണ്ട് ശ്രീ മാർട്ടിൻ കെ മാത്യുവിൻ്റെ  മാജിക് ഷോയും ഉണ്ടായിരുന്നു. കാരിക്കാമുറിറെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ക്രിസ്മസ് കരോൾ ഗാനങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img