
കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന അകം ക്യാമ്പയിനിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം സമ്മേളനം തുമാമയിലുള്ള കെ.എം.സി.സി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ ചെമ്മഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.വൈദേശിക ആധിപത്യത്തെ വെല്ലുവിളിച്ച തിരൂരങ്ങാടിയുടെ ചരിത്രം അനുസ്മരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിൽ മത,സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തിരൂരങ്ങാടി വേറിട്ട് നിൽക്കുന്ന മണ്ണാണെന്ന് ഓർമ്മപ്പെടുത്തി. പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് മലപ്പുറം ജില്ല കെ.എം.സി.സി ഖത്തർ പ്രസിഡണ്ട് സവാദ് വെളിയങ്കോട്, ജില്ലാ സെക്രട്ടറി ഷംസീർ മാനു എന്നവർ സംസാരിച്ചു. തുടർന്ന് സമൂഹം സംസ്കാരം ആദർശം എന്ന അകം ക്യാമ്പയിനിന്റെ പ്രമേയത്തെ കുറിച്ച് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി.ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ലീഗിൻറെ പ്രസക്തിയും സമുദായ ഐക്യത്തിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തിയ പ്രമേയ പ്രഭാഷണത്തിൽ ചരിത്രത്തിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.സി.സി ഖത്തറിന്റെ അഭിമാന പദ്ധതിയായ സ്നേഹ സുരക്ഷാ പദ്ധതിയെ കുറിച്ച് മലപ്പുറം ജില്ല എസ് .എസ് .പി കൺവീനർ അനസ് വേങ്ങര വിശദീകരിച്ചു. ഖത്തറിൽ 30 വർഷം പ്രവാസജീവിതം പൂർത്തീകരിച്ച മണ്ഡലത്തിലെ 32 കെ.എം.സി.സി മെമ്പർമാരെ ആദരിക്കുന്ന ചടങ്ങ് കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ.SSP സീറോ ബാലൻസ് ആക്കിയ മണ്ഡലത്തിലെ ഓരോ പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ നിന്നുള്ള ഓരോരുത്തർക്ക് വീതം നറുക്കെടുപ്പിലൂടെ സമ്മാനവും നൽകി. അയ്യൂബ് തൂമ്പത്ത് ഷംസീർ യുകെ എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി. സിദ്ദീഖ് വാഴക്കാട് , അലി മുറയൂർ,അക്ബർ വെങ്ങശ്ശേരി , റഫീഖ് കൊണ്ടോട്ടി, സൈനുദ്ദീൻ തങ്ങൾ, ജലീൽ മാസ്റ്റർ ഒഴൂർ, മറ്റ് ജില്ലാ നേതാക്കൾ സംബന്ധിച്ച പരിപാടിക്ക് സ്വാലിഹ് വാഫി, റിയാസ് പി, ഹസീബ് ടികെ,സലീം പി.ടി തുടങ്ങിയവർ നേതൃത്വം നൽകി തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് സലീം ഏലായി സ്വാഗതവും, ജംഷീർ പുതുപ്പറക്കാട്ട് നന്ദിയും പറഞ്ഞു.











