09:46pm 10 November 2026
NEWS
തിരംഗയാത്ര ആഗസ്റ്റ് 14 ന് മട്ടാഞ്ചേരിയിൽ..
12/08/2025  02:43 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തിരംഗയാത്ര ആഗസ്റ്റ് 14 ന് മട്ടാഞ്ചേരിയിൽ..


സദാനന്ദ ഷേട്ട് തനവാഡെ എം.പി. ഉദ്ഘാടനം ചെയ്യും.
പ്രകാശ് ജാവദേകർ,
രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും.

കൊച്ചി - സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  തിരംഗയാത്ര ആഗസ്റ്റ് 14 ന്  മട്ടാഞ്ചേരിയിൽ നടക്കും.

രാവിലെ 10 ന് അമരാവതിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ബിജെപി മുൻ ഗോവ സംസ്ഥാന പ്രസിഡണ്ട് സദാനന്ദ . ഷേട്ട് തനവാഡെ എം.പി. ഉദ്ഘാടനം ചെയ്യും.
മുൻകേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ, ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ, സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു തുടങ്ങിയവരും പങ്കെടുക്കുമെന്ന് സിറ്റി ജില്ലാ ജന. സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img