05:01am 08 October 2026
NEWS
നിലമ്പൂർ വനത്തിൽ വൻ മരംകൊള്ള; മുത്തപ്പൻകുന്നിൽ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തി
29/09/2026  10:35 AM IST
nila
നിലമ്പൂർ വനത്തിൽ വൻ മരംകൊള്ള; മുത്തപ്പൻകുന്നിൽ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്ന് ഭാഗത്താണ് സംഭവം. ഏകദേശം 7.5 ഹെക്ടർ വനഭൂമിയിൽ നിന്ന് തേക്ക്, ഈട്ടി, ഇരുള്‍ ഉൾപ്പെടെ വിലപിടിപ്പുള്ള ഇരുപതോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്.

രണ്ടാഴ്ച മുൻപാണ് മരങ്ങൾ വെട്ടിമാറ്റി ട്രാക്ടറുകളിൽ കയറ്റി വനമേഖലയിൽ നിന്ന് കടത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

1980കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണ് നിലവിൽ വനഭൂമിയുടെ ഭാഗമായിട്ടുള്ളതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇവിടെ നിന്നാണ് വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതെന്നാണ് കണ്ടെത്തൽ.

മരങ്ങൾ മുറിച്ചുകടത്തിയ സംഘത്തെക്കുറിച്ചും ഉപയോഗിച്ച ട്രാക്ടറിനെക്കുറിച്ചും വ്യക്തമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് ഉടൻ പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img