NEWS
തടിലോറി ഓടയിലേക്ക് മറിഞ്ഞു; വീടിന്റെ മതില്‍ തകര്‍ന്നു
21/05/2026 07:16 PM IST
NILA

ചെറിയനാട്: പടനിലം ജങ്ഷന്‍-ഓട്ടോഫീസ് റോഡില്‍ തടികയറ്റിവന്ന ലോറി ഓടയിലേക്ക് മറിഞ്ഞ് സമീപത്തെ വീടിന്റെ മതില്‍ തകര്‍ന്നു. പഞ്ചായത്ത് ഓഫീസിന് കിഴക്ക് ആറാം വാര്‍ഡില്‍ മുട്ടത്തുകാട്ടില്‍ പടിക്ക് സമീപത്തായിരുന്നു അപകടം. അരുണോദയം ജഗദമ്മയുടെ വീടിന്റെ മതിലാണ് ഭാഗികമായി തകര്‍ന്നത്. ലോറി മതിലില്‍ തട്ടി നിന്നതിനാല്‍ പൂര്‍ണമായി മറിഞ്ഞില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ആഴമേറിയ ഓടയുള്ള ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകട സാധ്യത പലതവണ എംഎല്‍എ, പഞ്ചായത്ത് അധികൃതര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍, നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











