10:23am 19 April 2026
NEWS
ട്രംപ് പ്രസംഗ വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി രാജിവെച്ചു
10/11/2025  04:58 AM IST
nila
ട്രംപ് പ്രസംഗ വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി രാജിവെച്ചു

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ(ബിബിസി) ഡയറക്ടർ ജനറൽ ടിം ഡേവി രാജിവെച്ചു. ട്രംപിന്റെ പ്രസംഗം എഡിറ്റുചെയ്തതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. ബിബിസി ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേണസും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. “ഇത് എളുപ്പമായ തീരുമാനം അല്ല. എങ്കിലും, ബിബിസിയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും സംരക്ഷിക്കാനാണ് ഈ നീക്കം.”- ടിം ഡേവി തന്റെ രാജിക്കത്ത് സമർപ്പിക്കുമ്പോൾ പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗം ബിബിസിയുടെ പനോരമ പരിപാടിയിൽ എഡിറ്റുചെയ്ത് സംപ്രേഷണം ചെയ്തതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതായും അതിലൂടെ വസ്തുതകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും ആരോപണം ഉയർന്നിരുന്നു. വിവാദം ശക്തമായതിനെ തുടർന്ന് ബിബിസിയുടെ ആഭ്യന്തര അന്വേഷണത്തിൽ ‘എഡിറ്റിംഗ് പ്രക്രിയയിൽ പിഴവുണ്ടായതായി’ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം, പൊതു വിശ്വാസം നഷ്ടപ്പെട്ടുവെന്ന വിമർശനങ്ങളും ഉയർന്നു. ഇതിനു പിന്നാലെയാണ് ടിം ഡേവിയുടെ രാജി.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img