11:36pm 07 November 2026
NEWS
ടിക് ടോക്കിനെ അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്ന് ട്രംപ്
10/03/2025  10:11 AM IST
nila
ടിക് ടോക്കിനെ അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്ന് ട്രംപ്

അമേരിക്കയിൽ ടിക്ക് ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്താതിരിക്കണമെങ്കിൽ അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ അമേരിക്കയിൽ നടപടിയുടെ നിഴലിൽ നിൽക്കവെയാണ് ടിക്ക് ടോക്കിനെ അമേരിക്ക സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിനായി നാല് കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാൻസിന് ഇതു വിൽക്കാനുള്ള സമയപരിധി ഏപ്രിൽ 5 എന്നത് നീട്ടുകയോ അല്ലെങ്കിൽ യുഎസിൽ നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു. ജനുവരിയിൽ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നൽകിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണു പരാമർശം. ജനുവരി 19ന് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img