07:58pm 25 June 2026
NEWS
ടിയ കണക്ടേഴ്സ് സ്റ്റാർട്ടപ്പ് സീരീസ് എ നിക്ഷേപ സമാഹരണത്തിൽ 77 കോടി നേടി
30/05/2026  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ടിയ കണക്ടേഴ്സ് സ്റ്റാർട്ടപ്പ് സീരീസ് എ നിക്ഷേപ സമാഹരണത്തിൽ 77 കോടി നേടി

കൊച്ചി: പ്രതിരോധം, വ്യോമയാനം, ഇലക്ട്രിക് വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള കണക്ടിവിറ്റി, ഇൻറർകണക്ഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ടിയ കണക്ടേഴ്സ് (Tiea Connectors) സീരീസ്-എ ഫണ്ടിംഗ് റൗണ്ടിൽ 77 കോടി രൂപ സമാഹരിച്ചു.ഐവിക്യാപ് വെഞ്ച്വേഴ്സിൻറെ നേതൃത്വത്തിൽ നടന്ന നിക്ഷേപ സമാഹരണത്തിൽ ജാംവാണ്ട് വെഞ്ച്വേഴ്സ്, 8X വെഞ്ച്വേഴ്സ്, തിരഞ്ഞെടുത്ത എച്ച്.എൻ.ഐ. ഏയ്ഞ്ചൽ നിക്ഷേപകരും പങ്കാളികളായി. പുതിയതായി ലഭിച്ച നിക്ഷേപം നിർമ്മാണ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തൽ, ഉൽപ്പന്ന എഞ്ചിനീയറിങ് ശേഷി വർധിപ്പിക്കൽ, ഓട്ടോമേഷനും സാങ്കേതികവിദ്യാ ഏകീകരണവും വേഗത്തിലാക്കൽ എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് മൊബിലിറ്റി, എയ്റോസ്പേസ്, പ്രതിരോധം, ഏവിയോണിക്സ് തുടങ്ങിയ അതിവേഗ വളർച്ചയുള്ള മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ഈ നിക്ഷേപം സഹായകമാകും.ഈ നിക്ഷേപം കമ്പനിയുടെ വളർച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ടിയ കണക്ടേഴ്സിൻറെ സി.ഇ.ഒയും സഹസ്ഥാപകനുമായ അജിത് ശശിധരൻ പറഞ്ഞു. ഉൽപ്പാദന ശേഷിയും നവീകരണ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി ആഗോള വിപണികളിലെ സാന്നിധ്യം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക മികവും കൃത്യതയാർന്ന എൻജിനീയറിങ് ശേഷിയും കൊണ്ട് ടിയ കണക്ടേഴ്സ് പ്രതിരോധ, വ്യോമയാന, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ടെന്നും ഇന്ത്യയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യാധിഷ്ഠിത നിർമ്മാണ കമ്പനിയായി വളരാനുള്ള ശേഷി കമ്പനിക്കുണ്ടെന്നും ഐവിക്യാപ് വെഞ്ച്വേഴ്സ് പങ്കാളിയായ വിക്രം ഗുപ്തയും അഭിപ്രായപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img