03:48am 05 August 2026
NEWS
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ്
08/01/2025  03:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ്

കൊച്ചി : അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ ഡിപ്പോര്‍ട്ട്‌മെന്റ് ഓഫ് തൈറോയ്ഡ്, ബ്രസ്റ്റ് & എന്‍ഡോക്രെയിന്‍ സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ചാര്‍ജില്‍ 50% ഇളവ്, അള്‍ട്രാസൗണ്ട് നെക്ക്, തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ് എന്നീ പ്രാഥമിക പരിശോധനകള്‍ക്ക് 50 ശതമാനം ഇളവ്, സര്‍ജിക്കല്‍ പ്രൊസീജ്യറായ തൈറോയ്ഡ്ഡിക്ടറ്റമിക്ക് 30 ശതമാനം ഇളവ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും.

ജനുവരി 6 മുതല്‍ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിലായിരിക്കും ക്യാമ്പ് നടക്കുക. ഞായറാഴ്ചകളില്‍ ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8137974649 എന്ന നമ്പറില്‍ ബന്ധപ്പെടുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img