
ചെങ്ങന്നൂർ: ലഹരി എന്ന സാമൂഹിക വിപത്തിനെ അതിജീവിക്കുവാൻ കുട്ടികളെ കായികവും കലാപരവുമായ കാര്യങ്ങളിലേക്ക് വഴി തിരിച്ചു വിടുകയാണ് ഫലപ്രദമായ മാർഗമെന്ന് മലങ്കര ഓർത്തഡോക്സ് സഭ വൈദി ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പറഞ്ഞു. അഖില മലങ്കര സൺഡേസ്കൂൾ സോണൽ സഹപാഠ്യമത്സരങ്ങൾ പുത്തൻ കാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ ടിജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടർ സജി പട്ടരുമഠം , സെക്രട്ടറി കെ.വി. വർഗീസ്, ഫാ.ജിജോ കെ ജോയി, ജോസ് കെ . ഏബ്രഹാം, റോയി ശമുവേൽ, ടി.എസ്. ജോസ്, വർഗീസ് ജോർജ്, സുജിത്ത് സഖറിയ, സുനിൽ കെ. ജോർജ്, ജോർജ് വർഗീസ്, കെ.എ ഏബ്രഹാം, സുനിമോൾ ഡി., തോമസ് ശമുവേൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജോൺ ചാക്കോ, ഫാ.ഗീവർഗീസ് ശമുവേൽ, ഫാ തോമസ് ശമുവേൽ, ഫാ. ബിജു ടി മാത്യു, ഫാ. മോൻസി കടവിൽ , പി.ആർ ഒ ചിൽസ് തോമസ് കോശി എന്നിവർ സന്നിഹിതരായിരുന്നു. ചെങ്ങന്നൂർ, തുമ്പമൺ, നിലയ്ക്കൽ മാവേലിക്കര ഭദ്രാസനങ്ങളിലെ 200-ഓളം കലാപ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തു.. മത്സരത്തിൽ തുമ്പമൺ ഭദ്രാസനം ഒന്നാം സ്ഥാനവും, ചെങ്ങന്നൂർ ഭദ്രാസനം രണ്ടാം സ്ഥാനവും, മാവേലിക്കര നിലയ്ക്കൽ ഭദ്രാസനങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.











