NEWS
മാപ്പ് പറയാൻ ഒരുക്കമല്ല തഗ് ലൈഫ് കേസ് ഈ മാസം പത്തിലേക്ക് മാറ്റി
03/06/2025 05:44 PM IST
വിഷ്ണുമംഗലം കുമാർ

തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്നും സംസ്ഥാന ഫിലിം ചേമ്പർ പ്രതിനിധികളുമായി ചർച്ച നടത്തി തർക്കം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചതോടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് ഈ മാസം പത്താം തിയ്യതിയിലേക്ക് മാറ്റി. മാപ്പ് പറയുന്നോ എന്നറിയിക്കാൻ ഉച്ചയ്ക്ക് രണ്ടര വരെ കോടതി സമയമനുവദിച്ചിരുന്നു. മാപ്പ് പറയാൻ കമലാഹാസൻ ഒരുക്കമല്ലാത്തതിനാലാണ് സിനിമ റിലീസ് ചെയ്യുന്നില്ലെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











