NEWS
രാത്രിയിൽ ബെവ്കോയിലെ ക്യൂവിൽ പത്തുവയസുകാരി
14/04/2025 06:24 AM IST
nila

പാലക്കാട്: ബെവ്കോ ഔട്ട്‌ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ. ഇന്നലെ രാത്രി എട്ടരയോടെയാണ് പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പെൺകുട്ടി എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധുവാണ് പെൺകുട്ടിയെ ക്യൂവിൽ നിർത്തിയത് എന്നാണ് വിവരം. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയ്യാറായില്ലെന്നാണ് വിവരം. പത്തുവയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിറുത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











