12:24pm 14 October 2026
NEWS
കൂട്ടബലാത്സം​ഗത്തിനിരയായത് മലപ്പുറം സ്വദേശിനി; ക്വട്ടേഷൻ നൽകിയത് യുവതിയുടെ കാമുകന്റെ ഭാര്യ; തൃശൂരിലെ ലോഡ്ജിൽ നിന്നും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ ദേവി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
01/10/2026  12:48 PM IST
nila
കൂട്ടബലാത്സം​ഗത്തിനിരയായത് മലപ്പുറം സ്വദേശിനി; ക്വട്ടേഷൻ നൽകിയത് യുവതിയുടെ കാമുകന്റെ ഭാര്യ; തൃശൂരിലെ ലോഡ്ജിൽ നിന്നും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ ദേവി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. യുവതിയുടെ ആൺസുഹൃത്ത് തിരുപ്പൂർ സ്വദേശി ഗുണശേഖരൻറെ ഭാര്യ ദേവിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയത് എന്നാണ് വിവരം. ദേവി ഉൾപ്പെടെ  അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തോമസിനും ദേവിക്കുമൊപ്പം പാൽരാജ്, ശങ്കർ, രഘുപതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം ഇങ്ങനെ: 

ഈ മാസം 22നായിരുന്നു സംഭവം. ആൺ സുഹൃത്തുമൊത്താണ് മലപ്പുറം സ്വദേശിനിയായ യുവതി തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ഗുണശേഖരൻ നിലമ്പൂർ സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തൃശൂരിൽ വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ തോമസ് എന്നയാൾക്ക് കൊട്ടേഷൻ കൊടുത്തു. തുടർന്ന് ദേവിയും തോമസും ഉൾപ്പെടെ അഞ്ചുപേർ തൃശൂരിലെത്തി.

ലോഡ്ജിലെത്തിയ സംഘം ഗുണശേഖരനെയും യുവതിയെയും ബലമായി കാറിൽ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്‌നാട്ടിലെ ആശുപത്രിക്ക് മുന്നിൽ തള്ളുകയായിരുന്നു. 

ഇതിനു ശേഷം യുവതിയെ മറ്റൊരു കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂർ പൊലീസിൽ പരാതി നൽകി. ഈ കേസ് പിന്നീട് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വിവിധയിടങ്ങളിൽ നിന്നായാണ് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img