NEWS
കേരള മോഡൽ(ഒറ്റപ്പെട്ടത്)! പെരുമഴയത്ത് റോഡ് ടാറിംഗ് തകൃതി
05/08/2025 03:11 PM IST
nila

തൃശൂരിൽ കനത്ത മഴയ്ക്കിടെ റോഡ് ടാറിംഗ് തകൃതി. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള മാരാർ റോഡിലാണ് പെരുമഴയത്ത് ടാറിംഗ് ജോലികൾ നടത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എം.കെ.വർഗീസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം തൃശ്ശൂരിൽ നല്ല വെയിലായിരുന്നു. എന്നാൽ, അന്നൊന്നും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകുകയും രാവിലെ മുതൽ കനത്ത മഴ തുടരുകയും ചെയ്യുന്നതിനിടെയാണ് ടാറിടാനെത്തിയത്. ‘ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ’ എന്ന് നാട്ടുകാർ തൊഴിലാളികളോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽനിന്നു കേൾക്കാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











