10:51pm 27 April 2026
NEWS
തൃശൂർ പൂരത്തിന് സമാപനം .
27/04/2026  06:55 PM IST
സണ്ണി ലുക്കോസ്
തൃശൂർ പൂരത്തിന് സമാപനം .

പചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയില്‍ ശ്രീമൂലസ്ഥാനത്തെത്തിയാണ്‌ ഉപചാരം ചൊല്ലിയത്.

15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാല്‍ പന്തലില്‍നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍നിന്ന് തിരുവമ്പാടിയും എത്തി, ആവേശപൂർവം പൂരത്തിനും കൊടിയിറക്കമായി. അടുത്ത പൂരത്തിന്‌ കാണാമെന്ന്‌ ജനാവലിയും പ്രഖ്യാപിച്ചു.

രാത്രി ഉത്രം വിളക്കോടെയാണ് കൊടിയിറക്കുക. 2027 ഏപ്രില്‍ 17ന് അടുത്ത പൂരം കൊടിയോറും. ഇത്തവണ ആർഭാഢങ്ങള്‍ ഒഴിവാക്കിയായിരുന്നു പൂരം നടന്നത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 17 മനുഷ്യർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തില്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ടും ഉണ്ടായില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img