NEWS
ജപ്പാനിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ
25/01/2025 07:57 PM IST
nila

തൃശൂർ: ജപ്പാനിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി പിടിയിൽ. ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃക്കൂർ സ്വദേശിയുടെ പരാതിയിസാണ് വിനോദ് കുടുങ്ങിയത്.
തൃക്കൂർ സ്വദേശിയിൽ നിന്ന് മൂന്നു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് പരാതിക്കാരൻ പണം നൽകിയത്. ജോലിയും പണവും ലഭിക്കാതായതോടെ നൽകിയ പരാതിയിലാണ് അറസ്റ്റ്.
2024 ൽ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്. റിമാൻഡിലായിരുന്ന വിനോദ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











