09:49pm 14 August 2026
NEWS
വാണിജ്യ അളവിൽ എംഡിഎംഎ യുമായി തൃശ്ശൂർ സ്വദേശി എറണാകുളത്ത് പിടിയിൽ
14/08/2026  06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാണിജ്യ അളവിൽ എംഡിഎംഎ യുമായി തൃശ്ശൂർ സ്വദേശി എറണാകുളത്ത് പിടിയിൽ

എറണാകുളം: കുടുങ്ങിയത് ഹൈടെക് 'ഷാഡോ ഡ്രോപ്പ്' രീതിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേ. 55 ഗ്രാം MDMA പിടിച്ചെടുത്തു. കേരളത്തിൽ മയക്കുമരുന്ന് മാഫിയയുടെ പുതിയ രീതിയായ 'ഷാഡോ ഡ്രോപ്പ്' രീതിയിലൂടെ വിൽപ്പന നടത്താൻ ശ്രമിച്ച തൃശ്ശൂർ സ്വദേശി എറണാകുളം എക്‌സൈസ് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. എറണാകുളം വൈറ്റില - ഇടപ്പള്ളി ബൈപ്പാസിൽ വെച്ച് വാണിജ്യ അളവിൽ MDMA യുമായി തൃശ്ശൂർ ഒല്ലൂക്കര വില്ലേജിൽ നെല്ലിക്കുന്നുതുറദേശത്ത് വടക്കേ പുരക്കൽ വീട്ടിൽ ശശിയുടെ മകൻ അഞ്ജൽ (24) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 55.734 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.ഉപഭോക്താക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയോ ഫോണിൽ സംസാരിച്ച് പണം കൈമാറുകയോ ചെയ്യാതെ, വളരെ സൂത്രത്തിൽ മയക്കുമരുന്ന് കടത്തുന്ന രീതിയാണ് അഞ്ജലും സംഘവും അവലംബിച്ചിരുന്നത്. ഇത്തരത്തിൽ എറണാകുളം വൈറ്റില - ഇടപ്പള്ളി ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് വൻതോതിൽ MDMA എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് എൻഫോഴ്മെന്റ് ആൻഡ് ആന്റി നാർകോറ്റിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അരുൺ ഡി എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജിത്കുമാർ,പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സിബുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോമോൻ C. V, ജിജോ അശോക്, ഫെബിൻ എൽദോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുസ്മിത. V എന്നിവരും ഉണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img