01:39am 25 August 2026
NEWS
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു

13/01/2025  03:56 PM IST
nila
 റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. ബിനിൽ ബാബുവിന്റെ മരണം സംബന്ധിച്ച് നോർക്കയുടെ അറിയിപ്പ് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും യുദ്ധത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 

മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ടാണ് പല യുവാക്കളും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി മാറുന്നത്. വൻ ശമ്പളം വാ​ഗ്ദാനംചെയ്താണ് പല യുവാക്കളെയും കബളിപ്പിക്കുന്നത്. റഷ്യൻ സൈന്യത്തിന്റെകൂടി അറിവോടെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img