02:35am 25 August 2026
NEWS
തൃശൂരിൽ യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി മരിച്ചു

29/01/2025  02:06 PM IST
nila
തൃശൂരിൽ യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി മരിച്ചു

തൃശൂർ: യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി മരിച്ചു. തൃശ്ശൂർ  കുട്ടനെല്ലൂരിലാണ് സംഭവം. കണ്ണാറ സ്വദേശി, ഒലയാനിക്കൽ വീട്ടിൽ അർജുൻ ലാലാണ് (23) യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രിയിലാണ് യുവതിയുടെ വീടിനു പുറത്തുവെച്ച് പെട്രോൾ ദേഹത്ത് ഒഴിച്ചശേഷം സിറ്റൗട്ടിൽ കയറി തീ കൊളുത്തിയത്. ഇതിനിടെ യുവതിയുടെ വീടിന്റെ ചില്ലുകൾ യുവാവ് എറിഞ്ഞുടയ്ക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ഒല്ലൂർ പൊലീസാണ് പൊള്ളലേറ്റനിലയിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ അർജുൻ ലാൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ച അർജുൻ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് അർജുന്റെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ഒരു വർഷത്തോളമായി ഇരുവരും അകൽച്ചയിലായിരുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ ഈ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കിടയിൽനിന്നാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. തുടർന്ന് 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img