09:47pm 23 October 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത് നിരവധി യുവതികളെ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ
20/02/2026  07:16 PM IST
nila
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത് നിരവധി യുവതികളെ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിലായി. തൃശ്ശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം. 

ഇതുവരെ മൂന്ന് യുവതികളാണ് ഇയാൾക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ 26-ഓളം യുവതികൾ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ചില സംഭവങ്ങളിൽ യുവതികളുടെ നഗ്നവീഡിയോകൾ രഹസ്യമായി ചിത്രീകരിച്ച് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർനടപടികളിലാണ് തൃശ്ശൂർ ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img