
സേവ് ഡേറ്റ് ടു സേവ് എ ലൈഫ് എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 32 ആമത് രക്‌തദാനക്യാമ്പ് ഈ വരുന്ന 2025 ജനുവരി 31 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30 മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ ആണ് ബ്ലഡ് ക്യാമ്പ് നടക്കുക.
ദേശ,ഭാഷ,ലിംഗവ്യത്യാസമില്ലാതെയുള്ള എല്ലാ സുഹൃത്തുക്കളേയും പങ്കാളികളാക്കിക്കൊണ്ടുള്ള ഈ ക്യാമ്പിലേക്ക് രക്തദാതാക്കളുടെ രജിസ്ട്രേഷനായി 33571882 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് എന്ന് കോ ഓർഡിനേറ്റർമാർ അറിയിച്ചു.
ഏറ്റവും കൂടുതൽ രക്‌തദാതാക്കളെ കൊടുത്തു കൊണ്ടിരിക്കുന്ന സംഘടന എന്ന പേരും ഹമദ് ഹോസ്പിറ്റലിന്റെ അവാർഡും സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്ന സൗഹൃദവേദിയുടെ ഈ രക്‌തദാന ക്യാമ്പും വൻ വിജയമാക്കുവാൻ ഏവരുടെയും സഹകരണം വേദി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു











