12:20pm 14 November 2026
NEWS
തൃശൂർ ജില്ലാ സൗഹൃദ വേദി ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 4ന് വർണ്ണാഭമായ പരിസമാപ്തി
16/11/2025  10:15 AM IST
nila
തൃശൂർ ജില്ലാ സൗഹൃദ വേദി ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 4ന് വർണ്ണാഭമായ പരിസമാപ്തി

 

ദോഹ : തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച  ദോഹ ഡൈനാമിക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ട്) 8 ദിവസം നീണ്ട് നിൽക്കുകയും ചെയ്ത ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 4 ന്റെ മെഗാ ഫിനാലേയും, സമാപന ചടങ്ങും, വിജയികൾക്കുള്ള  സമ്മാനദാനം നൽകിയും പരിസമാപ്തി കുറിച്ചു
എട്ട് രാത്രികളോളം ഫ്ളഡ് ലൈറ്റുകളുടെ തിളക്കത്തിൽ ആവേശഭരിതമായ മത്സരങ്ങളുമായി മുന്നേറിയ  ഈ ടൂർണമെണ്ടിൽ  സൗഹൃദ വേദിയുടെ 16 ടീമുകളിലായി (സെക്ടറുകൾ) 240 താരങ്ങൾ പങ്കെടുത്തിരുന്നു.

ആവേശഭരിതമായ ഫൈനൽ മത്സരത്തിൽ QRI ഗുരുവായൂരും  ഗസൽ ഗോൾഡ് കുന്നംകുളവും നേർക്കുനേർ എത്തി. ശക്തമായ പ്രകടനത്തോടെ QRI ഗുരുവായൂർ ചാമ്പ്യൻഷിപ്പ് കിരീടം കയ്യടക്കിയപ്പോൾ, അതി തകർപ്പൻ പോരാട്ടം കാഴ്ചവെച്ച ഗസൽ ഗോൾഡ് കുന്നംകുളം റണ്ണർ-അപ്പ് സ്ഥാനം നിലനിർത്തി.

സമാപനച്ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ICBF പ്രസിഡണ്ട്  ഷാനവാസ് ബാവ എന്നിവരും മറ്റ് പ്രമുഖരും സാന്നിദ്ധ്യം  രേഖപ്പെടുത്തി. സമാപന ചടങ്ങിന് TJSV ജനറൽ സെക്രട്ടറി (ഇൻ ചാർജ്) പ്രമോദ് മൂന്നിനി സ്വാഗതം പറഞ്ഞപ്പോൾ  വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ചാമ്പ്യൻസ് ട്രോഫി വിഷ്ണു ജയറാം ദേവും റണ്ണേഴ്‌സ് അപ്പ് ട്രോഫി  ഹംസ യൂസഫ് (ISC)ഉം വിജയികൾക്ക് സമ്മാനിച്ചു. 

തൃശ്ശൂർ ജില്ലയിലെ കളിക്കാരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ഈ ടൂർണമെന്റ് വലിയ വിജയമായെന്നും, ഇതുപോലുള്ള മത്സരങ്ങൾ കൂടുതൽ വിപുലമാക്കാൻ സൗഹൃദ വേദിക്ക് കഴിയട്ടെയെന്നും ISC ജനറൽ സെക്രട്ടറി ആശംസിച്ചു. ജാതി–മത–രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ ദോഹയിലെ എല്ലാ തൃശ്ശൂർക്കാരെയും സൗഹൃദ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്  സീസൺ 4–ന് തിരശീല വീണു.

സ്പോർട്സ് കമ്മിറ്റി ചെയർമാൻ  അഷ്‌റഫിന്റെ നേതൃത്വത്തിൽ  50-ഓളം ഒഫീഷ്യൽസ്  ആണ് ഒരു ആഴ്ച നീണ്ടുനിന്ന ടൂർണമെന്റ് നിയന്ത്രിച്ചത്. സൗഹൃദ വേദി കുടുംബങ്ങൾ അടക്കം നൂറുകണക്കിന് കാണികൾ കളിക്കാർക്ക് ആവേശം പകർന്നത് മത്സരങ്ങളുടെ തിളക്കം കൂട്ടി. ടൂർണമെന്റ് വിജയകരമാക്കുന്നതിൽ സഹകരിച്ച എല്ലാ സെക്ടറുകൾക്കും, സംഘാടകർക്കും, സ്പോർട്സ് കമ്മിറ്റി കൺവീനർ വിജയ് നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img