
തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ കാരുണ്യ പ്രവർത്തങ്ങളുടെ തുടർച്ചയായി വേദിയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന അഡ്വ ശ്രീ.CK മേനോന്റെ സ്മരണാർത്ഥം രൂപീകരിച്ച TJSV ഭവന പദ്ധതിയിലൂടെ വേദി ഇൻഡസ്ട്രിയൽ ഏരിയ സെക്ടർ അംഗത്തിനായി നിർമിച്ചു നൽകുന്ന നാലാമത് വീടിന്റെ ശിലാസ്ഥാപന കർമ്മം 19 -01 -2025 ഞായറാഴ്ച്ച രാവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബൈജു ദേവസ്സി നിർവ്വഹിച്ചു,
പ്രസ്തുത ചടങ്ങിൽ കാരുണ്യം പദ്ധതി വൈസ് ചെയർമാൻ ശ്രീ അക്ബർ , ഇൻഡസ്ട്രിയൽ ഏരിയ സെക്ടർ ചെയർമാൻ ശ്രീ ജെയ്സൺ, വാർഡ് മെമ്പർ ശ്രീ മനോജ് , സൗഹൃദവേദി മുൻകാല പ്രവർത്തകർ തുടങ്ങുയവർ പങ്കെടുത്തു. തൃശ്ശൂർ കോഞ്ചേരി റോഡ് അമ്മാം കുഴി വായന ശാലയ്ക്ക് പുറക് വശത്തായാണ് പുതിയ വീട് നിർമിക്കുന്നത്.
അർഹരായവർക്ക് കൈത്താങ്ങായി കൂടുതൽ ഭവനങ്ങൾ നിർമ്മിച്ച് നൽകാനുള്ള പ്രവർത്തനങ്ങളുമായി തൃശൂർ ജില്ലാ സൗഹൃദവേദിയും ഭവന പദ്ധതി കമ്മറ്റിയും ജൈത്രയാത്ര തുടരുകയാണെന്ന് വേദി പ്രവർത്തകർ അറിയിച്ചു.











