
കാൽ നൂറ്റാണ്ടു പിന്നിടുന്ന ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി രജത ജൂബിലി ആഘോഷങ്ങൾക്ക് 26/06/2026 വെള്ളിയാഴ്ച്ച വൈകീട്ട് ദോഹയിലെ ഭവൻസ് പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു.
ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത ചടങ്ങിന് വേദി പ്രസിഡന്റ് ശ്രീ വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. സിൽവ ജൂബിലി ലോഗോ & ടാഗ്ലൈൻ സ്വിച് ഓൺ കർമ്മം ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ സന്ദീപ് കുമാർ നിർവ്വഹിച്ചു. തുടർന്ന് വേദിയുടെ കഴിഞ്ഞ 25 വർഷ പ്രവർത്തങ്ങളും ഒരുവർഷക്കാലം നീണ്ടു നിൽക്കുന്ന കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു.
വേദി ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും, തുടർന്ന് വേദി പ്രസിഡന്റ് അധ്യക്ഷ പ്രസംഗവും, അഡ്വൈസറി ബോർഡ് ചെയർമാൻ വി എസ് നാരായണൻ, ICC പ്രസിഡന്റ് എ പി മണികണ്ഠൻ, TAC ഖത്തർ MD P മൊഹ്സിൻ, മലയാളം റേഡിയോ 98.6FM പ്രോഗ്രാം ഡയറക്ടർ രതീഷ് എന്നിവർ ആശംസയും, വേദി സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പ്രകാശിപ്പിച്ചു.
ലോഗോ & ടാഗ്ലൈൻ മത്സര വിജയികളായ ഇജാസ് മുഹമ്മദ്, ചിഞ്ചു വർഗീസ് എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വച്ച് നൽകി. വേദിയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന അന്തരിച്ച പദ്മശ്രീ അഡ്വക്കേറ്റ് C K മേനോൻ ആവർകൾക്കുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പത്നി ജയാ മേനോൻ അവർകളെ ചടങ്ങിൽ ആദരിച്ചു.
സിൽവർ ജൂബിലി ആഘോഷക്കമ്മറ്റി കോർഡിനേറ്റർമാരായ, സർവ്വശ്രീ അബ്ദുൾ ജബ്ബാർ, ശ്രീനിവാസൻ, ജയാനന്ദ്, സെക്ടർ കോർഡിനേറ്റർമാരായ സജ്ജാദ്, സിജോ, വിനയകുമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ രേഖ പ്രമോദ്, കോർഡിനേറ്റർ റജീന സലിം, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ട്രഷറർ K O തോമസ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ TAC ഖത്തർ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും,ചെണ്ടമേളം അരങ്ങേറ്റം അടങ്ങിയ മേളപ്രപഞ്ചം അരങ്ങേറി.











