
ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന വേദി അംഗങ്ങക്കൊരു കൈത്താങ്ങായി തൃശൂർ ജില്ലാ സൗഹൃദവേദി-ഖത്തർ വിഭാവനം ചെയ്തിട്ടുള്ള TJSV ഭവന പദ്ധതിയിലെ നാലാമത്തെ വീട് ശ്രീ കല്ലായിൽ പ്രബിനു വേണ്ടി നിർമ്മിച്ചതിന്റെ താക്കോൽദാനകർമ്മം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എസ്.പ്രിൻസ് നിർവ്വഹിച്ചു. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങൾക്കായുള്ള ഇത്തരം കൈത്താങ്ങുകൾ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഊന്നിയുള്ള മാതൃകാപരമായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോഞ്ചേരി അമ്മാംകുഴി കൈതയിൽ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ CK മേനോൻ അവർകളുടെ സ്മരണാർത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്. 09/06/2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയതായി നിർമിച്ച വീടിനു മുൻവശത്തായി നടന്ന പ്രസ്തുത ചടങ്ങിൽ വേദി വൈസ് പ്രസിഡണ്ട് ശ്രീ ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി ശ്രീ അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുളങ്കുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബൈജു ദേവസ്സി,വാർഡ് മെമ്പർ ശ്രീ മനോജ് കുഴിപ്പറമ്പിൽ, വേദി ട്രഷറർ ശ്രീ മുഹമ്മദ് റാഫി, വേദി മുൻ പ്രസിഡന്ണ്ടും NRI സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ ശ്രീ സി.ടി.ലോഹിതാക്ഷൻ, വേദി ജനറൽ കോർഡിനേറ്റർ ശ്രീ മുഹമ്മദ് മുസ്തഫ, ഭവനനിർമ്മാണ കോർഡിനേറ്റർ ശ്രീ അക്ബർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, വേദി ഭവന പദ്ധതി ചെയർമാൻ ശ്രീ നിഷാം ഇസ്മയിൽ ചടങ്ങിന് നന്ദി പറഞ്ഞു. ഭവന പദ്ധതി കൺവീനർ ശ്രീ ബാലചന്ദ്രൻ, സെക്രട്ടറി ശ്രീ കുഞ്ഞിമൊയ്തു, ഹെൽപ് ഡസ്ക്ക് ചെയർമാൻ ശ്രീ അഷറഫ് വേദി, വേദി പ്രവാസിക്ഷേമം കമ്മിറ്റി ചെയർമാൻ ശ്രീ രാജേഷ്, പ്രവാസിഫോറം വൈസ് ചെയർമാൻ ശ്രീ പി.പവിത്രൻ, മറ്റു പ്രവാസി ഫോറം പ്രവർത്തകർ, വേദി മുൻ ഭാരവാഹികൾ കൂടാതെ നിരവധി വേദി പ്രവർത്തകരും നാട്ടുകാരും, വീട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ ബീവാസ് ബിൽഡേഴ്സ് ഡയറക്ടർ ശ്രീ അബ്ദുൾ ജബ്ബാർ അവർകൾക്കുള്ള സ്നേഹോപഹാരം വേദി വൈസ് പ്രസിഡണ്ട് കൈമാറി. വേദി മുൻ സെക്രട്ടറിയും പ്രവാസി ഫോറം ഭാരവാഹിയുമായ ശ്രീ സജീഷ് പട്ടിലച്ചൻ യോഗ നടപടികൾ നിയന്ത്രിച്ചു.
വേദി നടത്തിവരുന്ന കാരുണ്യപ്രവർത്തനങ്ങളിൽ ബൃഹത്തായ പദ്ധതിയായ TJSV ഭവന പദ്ധതിയിലൂടെ തുടർന്നും കൂടുതൽ പേർക്ക് സ്നേഹക്കൂടൊരുക്കാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും, ഇതുവരെ പദ്ധതിപ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാ പ്രായോജകരോടും, സുമനസ്സുകളോടും നന്ദിയോടെ സ്മരിക്ക്കപ്പെടുമെന്നും വേദി ഭാരവാഹികൾ അറിയിച്ചു.











