12:33am 12 November 2026
NEWS
തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു
19/11/2025  09:06 PM IST
nila
തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു

 

കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദവേദി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദ സന്ദേശവുമായി നന്മയുടെ വെളിച്ചമോതിക്കൊണ്ട് മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.

നവംബർ 20 വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക്  ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐസിസി-അശോകാ ഹാൾ-അബുഹമൂർ) വെച്ച് പ്രശസ്ത പ്രഭാഷകനും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേൽ മാനവ സൗഹൃദസംഗമത്തിൽ നമ്മോടൊത്ത് സംവദിക്കുന്നു.

സമൂഹത്തിലേക്ക് നന്മയുടെ സന്ദേശമോതുന്ന ഈ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും സഹോദരീ സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതായി 
സൗഹൃദവേദി ഭാരവാഹികൾ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img