01:10am 12 November 2026
NEWS
തൃശൂർ ജില്ലാ സൗഹൃദവേദി 34ആമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
03/06/2026  04:38 PM IST
nila
തൃശൂർ ജില്ലാ സൗഹൃദവേദി 34ആമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ഖത്തറിലെ പ്രമുഖ സാമൂഹ്യ, സാംസ്ക്കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ  പ്രമുഖ പ്രവാസി സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദി (TJSV), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച് 30/05/2026 ശനിയാഴ്ച്ച സംഘടിപ്പിച്ച 34ആമത് രക്തദാന ക്യാമ്പ് ഒരിക്കൽക്കൂടി രക്തദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

എച്ച്.എം.സി.യുടെ അഭ്യർത്ഥന മാനിച്ച് പെരുന്നാൾ അവധി ദിവസങ്ങൾ അടങ്ങിയ ചുരുങ്ങിയ സമയത്തിലാണ് ടി.ജെ.എസ്.വി ഈ ദൗത്യം ഏറ്റെടുത്തത്. വേദിയുടെ അംഗങ്ങളും, സൗഹൃദങ്ങളുമടക്കം  101 പേർ രക്തദാതാക്കളായി . ഇതിനോടകം ഏറ്റവും കൂടുതൽ രക്തദാതാക്കളെ സംഭാവന ചെയ്ത സംഘടന എന്ന നിലയിൽ TJSV, HMC യുടെ പ്രശസ്തി പത്രം നിരവധി തവണ കൈപറ്റിയിട്ടുണ്ട്. അടിയന്തിര ഇടപെടലിലൂടെ ഈ രക്തദാനം നടത്തിയത് വഴി വേദിയുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചു.

പൊതു ചടങ്ങിൽ സംസാരിച്ച ടി.ജെ.എസ്.വി. പ്രസിഡന്റ് ശ്രീ വിഷ്ണു ജയറാം ദേവ്,  ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്റർ മാനേജർ മാഡം സാദിഖ ഇസ്മായിൽ അബ്ബാസിനും അവരുടെ ടീമിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതിന് നന്ദി അറിയിച്ചു.

ക്യാമ്പ് വിജയിപ്പിക്കുന്നതിനായി സ്വയമേവ മുന്നോട്ട് വന്ന എല്ലാ രക്തദാതാക്കളെയും, ക്യാമ്പിന്റെ ഏകോപനത്തിനും നടത്തിപ്പിനുമായി അശ്രാന്ത പരിശ്രമം നടത്തിയ കോർഡിനേറ്റർമാരായ നിഷാം ഇസ്മായിൽ, ജിബീഷ് കെ.ജെ, സി.എസ്. നൗഷാദ് , ഒപ്പം ചേർന്ന വേദി ഒഫീഷ്യൽസ് എന്നിവരുടെ സമർപ്പണവും വിലപ്പെട്ട സംഭാവനകളും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

25 വർഷം പൂർത്തിയാക്കുന്ന വേദി അതിൻ്റെ രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന ഈ വേളയിൽ, കൂടുതൽ വിപുലമായ മാനുഷിക-സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഘടന സജ്ജമാണെന്നും ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img