
കഴിഞ്ഞ ഇരുപത്തഞ്ചോളം വർഷമായി ഖത്തറിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തു ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന, ജാതി മത രാഷ്ട്രീയ വ്യത്യാസമെന്യേ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്
സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ ക്യാംപിൽ അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുക്കുകയും വിവിധ ടെസ്റ്റുകളും ഡോക്ടർ കൻസൽട്ടെഷനും തികച്ചും സൗജന്യമായി നൽകുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങ് വേദി പ്രസിഡന്റ് വിഷ്‌ണു ജയറാം ദേവ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ Buisiness Devlopment Manager Mr. Farwaz Ismail & Sales and Marketing Specialist Dr. Jamsheer Abdulla എന്നിവർ ഖത്തറിലെ ഒരു പ്രാദേശിക സംഘടനക്കുവേണ്ടി ഇത്രയും ജനപങ്കാളിത്തത്തോടെ ആദ്യമായിട്ടാണ് ഒരു ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതെന്നതിൽ സന്തോഷമുണ്ടെന്ന് അഭിപ്രായപ്പെട്ടു, തദവസരത്തിൽ വെച്ച് തന്നെ വേദി അംഗങ്ങൾക്കായി നല്ല കിഴിവോടെ വിവിധ ചികിൽസാ പാക്കേജുകളും പ്രഖ്യാപിക്കുകയുണ്ടായി. നന്ദി സൂചകമായി അമേരിക്കൻ ഹോസ്പിറ്റലിനുള്ള വേദിയുടെ ഉപഹാരം പ്രസിഡണ്ട് ഹോസ്പിറ്റൽ BDM ന് നൽകി ആദരിച്ചു.
ഫസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ ട്രഷറർ തോമസ്, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, സെക്രട്ടറി പ്രമോദ്, മറ്റു സെട്രൽ കമ്മറ്റി, സെക്ടർ കമ്മറ്റി അംഗങ്ങൾ, ക്യാമ്പ് സെക്ടർ കോർഡിനേറ്റര്മാരായ, കബീർ, ഷക്കീർ ഹുസ്സൈൻ എന്നിവർ പങ്കെടുത്ത ചടങ്ങിന് ക്യാമ്പ് കോർഡിനേറ്റർ, ജയൻ കാട്ടുങ്ങൽ നന്ദിയും പ്രകാശിപ്പിച്ചു.










