
ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ഈ വരുന്ന 21 ജൂൺ 2025 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് അബുഹമൂറിലെ ഐസിസി അശോക ഹാളിൽ വെച്ചുള്ള ചടങ്ങിൽ സമാദരണീയരായ സദസ്സിന് മുൻപാകെ അധികാരമേൽക്കുന്നതാണ്
ദോഹയിലെ വിവിധ സാമൂഹ്യ സാംസ്കാരിക, വ്യവസായ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.. പ്രൗഢമായ ചടങ്ങ് സാന്നിധ്യം കൊണ്ട് സമ്പന്നമാക്കാൻ *തൃശ്ശൂർ ജില്ലാ സൗഹൃദവേദിഅഭ്യർത്ഥിച്ചു.

ദോഹ ഖത്തറിലെ പ്രശസ്ത മായ സൗഹൃദ കൂട്ടയ്മയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭരണ സമിതി ഐ സി സി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി ആക്കി പ്രൗഢമായി നടന്നു. വേദിയുടെ 12ആം ഭരണ സമിതിയാണ് ചുമതല ഏറ്റത്.വിഷ്ണു ജയറാം ദേവ് പ്രസിഡണ്ട്, ഷറഫ് മുഹമ്മദ് ജനറൽ സെക്രട്ടറി, തോമസ് കെ ഒ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിഷ്ണു ജയറാം ദേവിന്റ നേതൃത്വത്തിൽ 10 അംഗ സെൻട്രൽ കമ്മിറ്റിയും, 15 സെക്ടർ കമ്മിറ്റികളും, 14 സബ് കമ്മിറ്റികളും, ഉപദേശക സമിതിയും, 4 കോർഡിനേറ്റർമാരും 500 ഓളം കൗൺസിലർമാരുമാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സൗഹൃദവേദി അതിന്റെ ജനാധിപത്യ മൂല്യങ്ങൾ കൃത്യമായി ഉൾക്കൊണ്ടു കൊണ്ട് ഓരോ രണ്ടു വർഷത്തെ ഇടവേളകളിലായി നടത്തുന്ന ഭരണ മാറ്റത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഇതോടെ പരിസമാപ്തിയായി.
മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ, മുൻ സെക്രെട്ടറി അബ്ദുൽ റസാഖ് സ്വാഗതവും മുൻ ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ടും, മുൻ ഫിനാൻഷ്യൽ കൺട്രോളർ ജയാനന്ദൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ പ്രമോദ്, കാരുണ്യം പദ്ധതി ചെയർമാൻ ശ്ശ്രീനിവാസൻ, സെക്രട്ടറി അബ്ദുൾ റസാക്ക് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് പഴയ ഭരണസമിതി പിരിച്ചു വിട്ടതായി അബ്ദുൾ ഗഫൂർ പ്രഖ്യാപിച്ചതോടെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞക്ക് വേദിയൊരുങ്ങി.
വരണാധികാരികളായ അബ്ദുൾ ജബ്ബാർ, ജിബീഷ്, ഉമ്മർ കുട്ടി എന്നിവർ തിരഞ്ഞെടുക്കപ്പെട്ട സെക്ടർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോൾ പ്രസിഡന്റിന്റെ നോമിനികൾ ആയ 14 സബ് കമ്മിറ്റികളെയും, ഉപദേശക സമിതി അംഗങ്ങളേയും വിഷ്ണു ജയറാം ദേവ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ഉപദേശക സമിതി ചെയർമാൻ വി. എസ്. നാരായണൻ സത്യ വാചകം ചൊല്ലിക്കൊടുത്തത് നിയുക്ത ഭാരവാഹികൾ ഏറ്റു ചൊല്ലി.
വേദി മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, ജനറൽ കോഓർഡിനേറ്റർ മുഹമ്മദ് മുഫ്തഫ, TAC ഖത്തർ ഡയറക്ടർ ഉണ്ണികൃഷ്ണൻ കളരിക്കൽ, NRI സൊസൈറ്റി കോ ഓർഡിനേറ്റർ വി. കെ. സലീം, TJSV ആദ്യ കാല പ്രസിഡന്റ് ഹൈദരാലി കറുത്താക്ക, വേദി വനിതാ കൂട്ടായ്മ മുൻ ചെയർപേഴ്സൺ റജീന സലീം, ലീഗൽ അഡ്വൈസർ ജാഫർ ഖാൻ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു. തുടർന്ന് പ്രസിഡന്റ് വിഷ്ണു, ജനറൽ സെക്രട്ടറി ഷറഫ്, ട്രഷറർ തോമസ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.
TAC ഖത്തർ ക്ലാസ്സിക്കൽ ടീച്ചർ വിൻസി ഫെർണ്ണാഡസ് പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച സത്യപ്രതിജ്ഞാ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സെക്രട്ടറി പ്രമോദ് മൂന്നിനി നന്ദി പ്രകാശിപ്പിച്ചു പരിപാടിക്ക് പര്യവസാനമാകുകയും ചെയ്തു.











