12:38pm 13 November 2026
NEWS
മാനവികതയുടെ മഹാ സന്ദേശം വിളിച്ചോതി തൃശൂർ ജില്ലാ സഹൃദവേദി മാനവിക സഹൃദ സംഗമം
23/11/2025  08:23 AM IST
nila
മാനവികതയുടെ   മഹാ സന്ദേശം വിളിച്ചോതി തൃശൂർ ജില്ലാ സഹൃദവേദി മാനവിക സഹൃദ സംഗമം

ദോഹ
തൃശ്ശൂർ ജില്ലാ സൗഹൃദവേദി എല്ലാ വർഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വർഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാദർ ഡേവീസ് ചിറമേൽ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ, ജനങ്ങൾക്കിടയിൽ മനവീയത വളർത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.

 ഇന്ത്യൻ കൾച്ചർ സെന്റർ (ICC) അശോകാ ഹാളിൽ വേദി പ്രസിഡന്റ്‌ വിഷ്ണു ജയറാം ദേവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഇൻ ചാർജ് പ്രമോദ് മൂന്നിനി  സ്വാഗതം ആശംസിച്ചു .   

ഐസിസി അശോകാ ഹാളിലെ  നിറഞ്ഞ സദസ്സ് രണ്ട് മണിക്കൂർ നേരത്തോളം അക്ഷരാർത്ഥത്തിൽ  ഫാദറിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തിൽ ലയിച്ചിരുന്നു.

ഐസിസി പ്രസിഡൻറ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു,  ഭവൻസ് സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ അഞ്ജന മേനോൻ, വേദി ട്രഷറർ‌ തോമസ് , ജനറൽ കോ ഓർഡിനേറ്റർ മുഹമ്മദ്‌ മുസ്തഫ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ വി. എസ് . നാരായണൻ , കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയർമാൻ ജോജു കൊമ്പൻ , കാരുണ്യം പദ്ധതി ചെയർമാൻ കുഞ്ഞു മൊയ്‌ദു  എന്നിവർ സന്നിഹിതരായിരുന്നു.
വേദി സെക്രട്ടറി ആർ കെ റാഫി യോഗം നിയന്ത്രിച്ചു പ്രോഗ്രാം കോർഡിനേറ്റർ  അബ്ദുൽ റസാഖ് ‌ യോഗത്തിന് നന്ദി പറഞ്ഞു. 

സൗഹൃദവേദിയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന ഫാദറിനെ വേദി പ്രസിഡൻറ് വിഷ്ണു ജയറാം മൊമന്റോ നൽകി ആദരിച്ചു.

ഖത്തർ ബാഡ്മിന്റൺ ഫെഡറേഷൻ അമ്പയർ ആയി തിരഞ്ഞെടുക്കപ്പെട്ട TJSV സ്പോർട്സ് വിംഗ് കൺവീനവർ വിജയ് ഭാസ്കർ, 23 ആം ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണമെഡൽ കരസ്തമാക്കിയ TJSV കൈപ്പമംഗലം സെക്ടർ അംഗം സിയ ഉൾ ഹഖ്, ബാഡ്മിന്റനിലെ മികച്ച പ്രകടനത്താൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ച ഇരിഞ്ഞാലക്കുട സെക്ടർ അംഗം പ്രണവിന്റെ മകൻ നിഹാൻ പ്രണവ് എന്നിവരും മൊമെന്റോ ഏറ്റു വാങ്ങി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img