
ദോഹ :തൃശ്ശൂർ ജില്ലാ സൗഹൃദവേദി ഈദ്, വിഷു, ഈസ്റ്റർ സംഗമം "സൗഹൃദോത്സവം
സദസ്സിന്റെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. ഐ സി സി അശോക ഹാളിൽ നടന്ന പരിപാടിഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വേദിയുടെ വനിതാ കൂട്ടായ്മ പ്രസിഡന്റ് റജീന സലിം ആശംസകൾ അർപ്പിച്ചു. സൗഹൃദവേദി ട്രഷറർ മുഹമ്മദ് റാഫി, TAC ഖത്തർ എംഡി മുഹ്സിൻ പറമ്പത്ത്, വേദി ജനറൽ കോഡിനേറ്റർ മുഹമ്മദ് മുസ്തഫ, കുടുബ സുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ് മൂന്നിനി , കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ കണ്ണത്ത് എന്നിവർ സാന്നിധ്യം വഹിച്ചു.
വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതവും കൾച്ചറൽ കമ്മറ്റി ചെയർമാൻ ജിഷാദ് ഹൈദരാലി നന്ദിയും പറഞ്ഞു.വേദി സെക്രട്ടറി അബ്ദുൾ റസാഖ് യോഗ നടപടികൾ നിയന്ത്രിച്ചു.
നൃത്തനൃത്ത്യങ്ങൾ, ഗാനങ്ങൾ, മുട്ടിപ്പാട്ട്, നാടൻ പാട്ടുകൾ, ഇൻസ്ട്രുമെൻ്റൽ മ്യൂസിക്ക് തുടങ്ങി കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെയായി മാറി സൗഹൃദോത്സവം.
സൗഹൃദ വേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ കലാസന്ധ്യക്ക് 350 ൽ പരം കലാ പ്രേമികൾ സാക്ഷ്യം വഹിച്ചു. TAC ഖത്തർ അധ്യാപികയുടെ കൊറിയോഗ്രാഫിയിൽ സൗഹൃദ വേദി കുടുംബങ്ങളിലെ കുരുന്നുകളും മുതിർന്ന വരും അവതരിപ്പിച്ച നയനമനോഹരവും ശ്രവണസുന്ദരവുമായ കലാവിരുന്നും , ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ ഷാബിത്തിൻ്റെയും ഹിബ ബദറുദ്ദീൻ്റെയും നേതൃത്വത്തിൽ നടന്ന ഗാനവിരുന്നും, വനിതാ അംഗമായ അമൃത നൃത്താവിഷ്‌കരണം ചെയ്ത മുതിർന്ന വനിതകൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും അടങ്ങിയ ദൃശ്യ വിരുന്നിനൊപ്പം അലിഫ് മുട്ടിപ്പാട്ടും അരങ്ങേറി.











