
ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ തുടക്കം മുതൽ എക്കാലത്തേയും മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും, നോർക്ക റൂട്ട്സ് ഡയറക്ടറുമായിരുന്ന അഡ്വക്കേറ്റ് പത്മശ്രീ C K മേനോൻ അവർകളുടെ ആറാമത് വാർഷിക അനുസ്മരണ ദിനം TAC ഖത്തർ ഹാളിൽ നടന്നു.
സെക്രട്ടറി റാഫി ആമുഖത്തോടെ സ്വാഗതം ആശംസിച്ചു, വേദി പ്രസിഡന്റ് ശ്രീ വിഷ്ണു ജയറാം ദേവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, C K മേനോന്റെ മകളും ഭവൻസ് പബ്ലിക് സ്‌കൂൾ അഡ്‌മിനിസ്ട്രഷൻ ഡയക്ടറുമായ അഞ്ജന, TAC MD മുഹ്‌സിൻ, മുൻ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ V S നാരായണൻ, NRI സർവ്വീസ് സഹകരണ സംഘം കോർഡിനേറ്റർ V K സലിം, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ജാഫർഖാൻ, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീനിവാസൻ, കുടുംബ സുരക്ഷാ പദ്ധതി കൺവീനർ-അബ്ദുൾ ജബ്ബാർ, കാരുണ്യം പദ്ധതി വൈസ് ചെയർമാൻ മുസ്തഫ മച്ചാട്, വനിതാവിഭാഗം ചെയർപേഴ്സൺ രേഖ പ്രമോദ് എന്നിവർ C K മേനോൻ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ അനുസ്മരിച്ചു സംസാരിച്ചു, വേദി സെക്രട്ടറി പ്രമോദ് നന്ദിയും പ്രകാശിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ സൗഹൃദവേദി അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു











