10:55pm 12 November 2026
NEWS
തൃശ്ശൂർ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ഫെബ്രുവരി 13 ന്
08/02/2026  06:14 AM IST
nila
തൃശ്ശൂർ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ഫെബ്രുവരി 13 ന്

ദോഹ: “സേവ് ദി ഡേറ്റ് ടു സേവ് എ ലൈഫ്” എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിക്കുന്ന 33-ാമത് രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 13-ന് (വെള്ളിയാഴ്ച) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ദേശം, ഭാഷ, ലിംഗം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ സുഹൃത്തുക്കളെയും പങ്കാളികളാക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്.

രക്തദാനത്തിനായി രജിസ്റ്റർ ചെയ്യാൻ 33576448 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോ-ഓർഡിനേറ്റർമാർ അറിയിച്ചു. ഏറ്റവും കൂടുതൽ രക്തദാതാക്കളെ നൽകുന്ന സംഘടന എന്ന നിലയിൽ ഹമദ് ഹോസ്പിറ്റലിന്റെ അംഗീകാരം സ്ഥിരമായി നേടിയിട്ടുള്ള സൗഹൃദവേദിയുടെ ഈ രക്തദാന ക്യാമ്പ് വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img