12:35am 13 November 2026
NEWS
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി: 33-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
14/02/2026  09:48 PM IST
nila
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി: 33-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച 33-ാമത് രക്തദാന ക്യാമ്പ് 
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ  നടന്നക്യാമ്പിൽ
  വനിതകളടക്കം 411 പേർ രക്തം ദാനം ചെയ്തു. ഐ.സി.സി പ്രസിഡന്റ്എ.പി. മണികണ്ഠൻ ക്യാമ്പ്ഉത്ഘാടനം ചെയ്തു.വേദി പ്രസിഡന്റ്
വിഷ്ണു ജയറാം ദേവ്അധ്യക്ഷതവഹിച്ചു.
ആർ.കെ. റാഫിആമുഖ പ്രസംഗംനടത്തി.ജനറൽ സെക്രട്ടറിഷറഫ് മുഹമ്മദ്
സ്വാഗതവും ക്യാമ്പ് മുഖ്യ കോർഡിനേറ്റർനിഷാം ഇസ്മായിൽനന്ദിയും പറഞ്ഞു.ചടങ്ങിൽ
രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
വി.എസ്. നാരായണൻ (ഉപദേശക സമിതി ചെയർമാൻ), എബ്രഹാം ജോസഫ് (ഐ.സി.സി ജനറൽ സെക്രട്ടറി), തോമസ് ഔസേപ്പ് (വേദി ട്രഷറർ), മുഹമ്മദ് മുസ്തഫ (ജനറൽ കോർഡിനേറ്റർ), രേഖ പ്രമോദ് (വനിതാ കൂട്ടായ്മ ചെയർപേഴ്സൺ).എന്നിവർ സാന്നിധ്യം വഹിച്ചു.സുധൻ പ്രിൻസ് (കുടുംബസുരക്ഷാ പദ്ധതി), കുഞ്ഞുമൊയ്ദു (കാരുണ്യം പദ്ധതി), സെക്ടർ കോർഡിനേറ്റർമാരായ ഷക്കീർ, ഷൗക്കത്ത്, വനിതാ കോർഡിനേറ്റർമാരായ ഫസീല നവാസ്, റംഷിദ ബദറുദ്ധീൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img