
9,10,11 തീയതികളിലായി നടന്ന ഫെസ്റ്റിനെ വിദ്യാർത്ഥികൾ വൻ ഘോഷത്തോടെ സ്വീകരിച്ചു. വിവിധ സാങ്കേതിക, കലാ പരിപാടികളും വിദഗ്ധരുടെ ചർച്ചകളും നടന്നു. ഇത്തവണ ഐ.എസ്.ആർ.ഓയുടെ പ്രദർശന വേദി, എംഇസി ലാബ്സ് എന്ന മത്സരം, 24 - മണിക്കൂർ നീണ്ടുനിന്ന "ഹാക്ക് ഇഎഫ്എക്സ്", " ഹാക്ക് ഫോർ ടുമോറോ" എന്നീ ഹാക്കത്തോണുകൾ ഉൾപ്പടെ നിരവധി സാങ്കേതിക പരിപാടികൾ സംഘടിപ്പിച്ചു.
ഇന്ത്യൻ സിനിമയിൽ പാട്ടുകളുടെ വികാസവും പരിണാമവും ചർച്ചയാക്കി സംഗീത സംവിധായകർ വിദ്യാധരൻ മാസ്റ്റർ, ബിജിബാൽ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, ഗായകർ ഭദ്ര രാജിൻ, ഹനിയ നഫീസ എന്നിവർ പങ്കെടുത്ത മ്യൂസിക്കൽ കോൺക്ലേവ് "മൈക്ക്' ൻ മ്യൂസ്", വിയോജിപ്പ് ജനാധിപത്യത്തിൻ്റെ ആത്മാവാണോ എന്ന വിഷയം ആധാരമാക്കി രാഷ്ട്രീയ കക്ഷികളായ സന്ദീപ് വാര്യർ, പി.ആർ.ശിവശങ്കർ, പി.പ്രസാദ്, രാഷ്ട്രീയ നിരീക്ഷകർ അഡ്വ. എ. ജയശങ്കർ, നിസാം സെയ്ദ് എന്നിവർ പങ്കെടുത്ത 'ഡോട്ട് ഇഷ്യു' എന്ന രാഷ്ട്രീയ ചർച്ചയും സംഘടിപ്പിച്ചു. കൂടാതെ, ഐ.ഐ.എസ്.സി. ബാംഗ്ലൂരിൻ്റെ കലാ സാംസ്കാരിക പരിപാടിയായ പ്രവേഗ കാരവാന് കേരളത്തിൽ വേദി ഒരുങ്ങിയത് മോഡൽ എഞ്ചിനീയറിംഗ് കോളേജിലാണ്.
തുടർന്ന് മൂന്നു ദിവസങ്ങളിലും രാത്രിയിൽ ഇൻ്റർ - കോളേജ് മത്സരയിനമായി ഫാഷൻ ഷോ, ഷക്കീബ് ഹംസത്ത്, നവ്ജ്യോത് സുരേന്ദ്രൻ എന്നിവരുടെ ഗാനമേള, ഗബ്രി, സച്ചിൻ വാര്യർ, താമരശ്ശേരി ചുരം ബാൻഡിൻ്റെ ഗാനനിശ, ഡിജെ നൈറ്റ് എന്നിവ നടന്നു.








