09:52am 12 November 2026
NEWS
വിൽപ്പനയ്ക്കായി കൊണ്ടുവന കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
14/09/2025  08:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിൽപ്പനയ്ക്കായി കൊണ്ടുവന കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
HIGHLIGHTS

ചേർത്തലയിൽ എക്സൈസിന്റെ പൊലീസിൻ്റെയും സംയുക്തമായ ഇടപെടൽ 31 കിലോ കഞ്ചാവുമായി പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശികള്‍

ചേര്‍ത്തല: വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ബംഗാൾ സ്വദേശികളായ മൂന്ന് പേർ പിടിയിൽ അജ്റുൾമുല്ല (35) ,സീമുൾ (18) , പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് എക്‌സൈസിൻ്റെയും , പൊലീസിൻ്റെയും സംയുക്ത ഇടപെടലിൽ  പിടിയിലായത്ചേര്‍ത്തല താലൂക്ക് കേന്ദ്രീകരിച്ചു മൊത്ത വില്‍പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എകസൈസ് പറഞ്ഞു.രാവിലെ ചെന്നൈ-എഗ് മോര്‍ വണ്ടിയില്‍ കഞ്ചാവ് കടത്തുന്നു എന്നരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എക്‌സൈസ് സി.ഐ. ടി.എസ്.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി31കിലോ കഞ്ചാവു പിടിച്ചെടുത്തത്.ഇവര്‍ 27 പാക്കറ്റുകളിലായി വലിയ ഹാൻ്റ് ബാഗിലാണ് കഞ്ചാവു സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 40,000 രൂപയോളം വിലവരുമെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ചേര്‍ത്തലയില്‍ മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.കഞ്ചാവുമായി സംഘം ഇറങ്ങി വരുമ്പോള്‍ പിടികൂടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടിരക്ഷ പെട്ടെങ്കിലും പിന്നീട് പിടികൂടി.ഒരു മാസത്തോളംസംഘം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികളെ പിടി കൂടാനായത്. ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ബംഗാളികളെ കണ്ട് വഴി ചോദിക്കുന്നതിനിടെയാണ് പിടിയിലായത്.സംശയത്തില്‍ പിടികൂടിയ 17 കാരനില്‍ നിന്ന് അഞ്ചു കിലോ കഞ്ചാവും പിടിച്ചെടുത്തു.. ചേര്‍ത്തല ഹൈവേ പാലത്തിനു സമീപത്തു നിന്നും എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ സി.എം. സുമേഷിൻ്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്ചേര്‍ത്തല പൊലീസ് ഇന്‍സ്പക്ടക്ടര്‍ ജി. അരുണിന്റെസാന്നിധ്യത്തില്‍ കഞ്ചാവ് പുറത്തെടുത്ത്അളന്ന് തിട്ടപ്പെടുത്തി. കഞ്ചാവ് എവിടെനിന്നെന്നും ആര്‍ക്കാണിതെത്തിക്കുന്നതെന്നതടക്കമുളള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്കൊപ്പം എക്‌സൈസ് ഇന്‍സ്‌പെകടര്‍എന്‍.ബാബു,അസി. എസ്‌ഐമാരായ ജയകുമാര്‍ ,വിജയകുമാര്‍ ,സജി,പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനു,അശ്വതി,ഡ്രൈവര്‍ ബെന്‍സി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.