12:30pm 12 November 2026
NEWS
മൂന്ന് ആഴ്ച, മൂന്ന് ഫിഫ ഫൈനലുകൾ; ലോകത്തെ വിസ്മയിപ്പിച്ച് ഖത്തർ
28/12/2025  02:21 PM IST
nila
മൂന്ന് ആഴ്ച, മൂന്ന് ഫിഫ ഫൈനലുകൾ; ലോകത്തെ വിസ്മയിപ്പിച്ച് ഖത്തർ

ദോഹ:അറബ് ലോകത്തിന്റെ ഫുട്ബോളിനെയും സംസ്കാരത്തെയും ഒരുപോലെ ആഘോഷിച്ച
ഫിഫ അറബ് കപ്പ് 2025 നെത്തിയത് 12 ലക്ഷത്തിലധികം കാണികൾ.ഡിസംബർ 1 മുതൽ 18 വരെ നടന്ന ടൂർണമെന്റിൽ 12,20,063 കാണികൾ മത്സരങ്ങൾ കാണാനെത്തിയതായി ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി (LOC) അറിയിച്ചു. ഇതിൽ 25 ശതമാനം കാണികളും ഖത്തറിന്പുറത്തുനിന്നുള്ളവരായിരുന്നു.മത്സരത്തിൽ 16 അറബ് രാജ്യങ്ങൾ പങ്കെടുത്തു. 32 മത്സരങ്ങളിലായി 77 ഗോളുകൾ പിറന്ന ടൂർണമെന്റിൽ, ആറ് മത്സരങ്ങളിൽ ആറ് ഗോളുകൾ നേടി ജോർദാന്റെ അലി ഒൽവാൻ ടൂർണമെന്റിലെ ടോപ് സ്കോററായി.ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 84,517 കാണികളുടെ സാന്നിധ്യത്തിൽ മൊറോക്കോ കിരീടം സ്വന്തമാക്കി. മൊറോക്കോ–സൗദി അറേബ്യ മത്സരത്തിന് 78,131 കാണികൾ എത്തിയതും ശ്രദ്ധേയമായി.ഫിഫ വേൾഡ് കപ്പ് 2022-ൽ ഉപയോഗിച്ച ആറ് ലോകോത്തര സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത്. അൽ ബൈത്, ലുസൈൽ, അഹമ്മദ് ബിൻ അലി, എഡ്യൂക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ, സ്റ്റേഡിയം 974 എന്നിവയാണ് വേദികൾ. ടീമുകൾക്കും റഫറിമാർക്കും വേണ്ടി 16 ഫിഫ അംഗീകൃത പരിശീലന മൈതാനങ്ങൾ സജ്ജമാക്കിയിരുന്നു. ടൂർണമെന്റിന്റെ ഭാഗമായി 228 പരിശീലന സെഷനുകൾ നടന്നു.
ഫിഫ അറബ് കപ്പ് ഖത്തർ 2025, മൂന്ന് ആഴ്ചക്കുള്ളിൽ മൂന്ന് ഫിഫ ഫൈനലുകൾ സംഘടിപ്പിച്ച രാജ്യമെന്ന നിലയിൽ ഖത്തറിനെ ചരിത്രത്തിലേക്ക് ഉയർത്തി. 48 ടീമുകൾ പങ്കെടുത്ത ഫിഫ അണ്ടർ-17 വേൾഡ് കപ്പ്, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ്, തുടർന്ന് ഫിഫ അറബ് കപ്പ് എന്നിങ്ങനെ തുടർച്ചയായ മഹാ കായിക മത്സരങ്ങളാണ് ഖത്തർ ലോകത്തിന് മുന്നിൽ വിജയകരമായി അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img