07:56pm 06 November 2026
NEWS
സ്ഥാപക വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പിനെ അനുസ്മരിച്ച് കുഫോസ് വേമ്പനാട് കായൽ സംരക്ഷണത്തിന് മൂന്ന് നിർദേശങ്ങൾ
06/11/2026  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ഥാപക വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പിനെ അനുസ്മരിച്ച് കുഫോസ് വേമ്പനാട് കായൽ സംരക്ഷണത്തിന് മൂന്ന് നിർദേശങ്ങൾ
HIGHLIGHTS

പ്രൊഫ ഡോ ബി മധുസൂദന കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ മുൻ മന്ത്രി കെ ബാബു സംസാരിക്കുന്നു. ഡോ മായ രാമൻ, ശ്രീ ദീപക് ജോയ് എം എൽ എ, ഡോ എ ബിജുകുമാർ, മുൻ മന്ത്രി ശ്രീ എസ് ശർമ, മുൻ കുഫോസ് രജിസ്ട്രാർ ഡോ വിക്ടർ ജോർജ് എന്നിവർ വേദിയിൽ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) സ്ഥാപക വൈസ് ചാൻസലർ പ്രൊഫ. ഡോ. ബി. മധുസൂദനക്കുറുപ്പിന്റെ സ്മരണയ്ക്കായി കുഫോസിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ വേമ്പനാട് കായൽ സംരക്ഷണത്തിനായി ചിൽക്ക ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മാതൃകയിൽ അതോറിറ്റി രൂപീകരിക്കുക, കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി വേമ്പനാട് കായൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുക, കുഫോസിൽ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് ചെയർ ഫോർ അക്വാട്ടിക് ഇക്കോസിസ്റ്റം സ്റ്റഡീസ് സ്ഥാപിക്കുക എന്നീ മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ചു.എം.എൽ.എ. ശ്രീ ദീപക് ജോയ്, മുൻ മന്ത്രിമാരായ ശ്രീ കെ. ബാബു, ശ്രീ എസ്. ശർമ്മ എന്നിവരും ചടങ്ങിൽ സംസാരിച്ചു.അദ്ദേഹത്തിന്റെ പൂർവവിദ്യാർഥികളും നിലവിൽ കുഫോസ് അധ്യാപകരുമായവർ ഏർപ്പെടുത്തിയ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് മെമ്മോറിയൽ എൻഡോവ്മെന്റ് പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് ഡോ. വി.കെ. അനൂപും ഫാക്കൽറ്റി ഓഫ് ഫിഷറീസ് സയൻസിൽനിന്ന് ഡോ. രവി ബരയ്യയും മികച്ച ഗവേഷണപ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ശുദ്ധജല മത്സ്യങ്ങളുടെ വൈവിധ്യത്തിലും വർഗീകരണത്തിലും ഗവേഷണം നടത്തിയ ഡോ. അനൂപ് നിലവിൽ ജപ്പാനിൽ ഗവേഷണം നടത്തുന്നു. സമുദ്ര ജൈവസജീവ സംയുക്തങ്ങളിലും മത്സ്യവിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലും ഗവേഷണം നടത്തുന്ന ഡോ. രവി ബരയ്യ ഗുജറാത്തിലെ കംധേനു സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img