
സൂര്യനും ബുധനും കേതുവും ഒരുമിച്ച് കേതുവിന്റെ ആധിപത്യമുള്ള മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ജ്യോതിഷ വിലയിരുത്തൽ. മൂന്ന് ഗ്രഹങ്ങളും ഒരേ നക്ഷത്രത്തിൽ സഞ്ചരിക്കുന്നതിന്റെ ഭാഗമായി ചില നക്ഷത്രക്കാർക്ക് പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വരാമെന്നാണ് പ്രവചനം.
മകം, മൂലം, അശ്വതി, പൂയം, തിരുവാതിര, രോഹിണി, തിരുവോണം എന്നീ നക്ഷത്രക്കാർ ഈ കാലയളവിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് ജ്യോതിഷ നിർദേശം. ഓരോ കൂറിനും പ്രതീക്ഷിക്കാവുന്ന ഫലങ്ങൾ ഇങ്ങനെ:
മേടക്കൂറ് – അശ്വതി, ഭരണി, കാർത്തിക 1/4: ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. സന്താനങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അതേസമയം വ്യവഹാരങ്ങളിൽ എതിരാളികൾക്കെതിരെ വിജയം നേടാനും മത്സരപ്പരീക്ഷകളിൽ നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്.
ഇടവക്കൂറ് – കാർത്തിക 3/4, രോഹിണി, മകയിരം 1/2: ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം. ദൂരയാത്രകൾക്ക് സാധ്യതയുള്ള സമയമാണിത്.
മിഥുനക്കൂറ് – മകയിരം 1/2, തിരുവാതിര, പുണർതം 3/4: തൊഴിൽ മേഖലയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. മാനസികമായി അനുഭവപ്പെട്ടിരുന്ന വിഷമതകൾക്ക് ശമനമുണ്ടാകും. എന്നാൽ അപ്രതീക്ഷിതമായ ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത ആവശ്യമാണ്.
കർക്കടകക്കൂറ് – പുണർതം 1/4, പൂയം, ആയില്യം: പിതാവിനോ പിതൃതുല്യരായ വ്യക്തികൾക്കോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിലും അസ്വസ്ഥതകൾ ഉടലെടുക്കാം.
ചിങ്ങക്കൂറ് – മകം, പൂരം, ഉത്രം 1/4: ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. കോടതി വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടാകാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാനും കുടുംബബന്ധങ്ങളിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനത്തിനോ വീടിനോ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നേക്കാം. സഹോദരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകാം.
കന്നിക്കൂറ് – ഉത്രം 3/4, അത്തം, ചിത്തിര 1/2: സാമ്പത്തികമായി പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യസ്ഥിതി മോശമായാൽ ഔഷധസേവ ആവശ്യമായി വരാനും സാധ്യതയുണ്ട്.
തുലാക്കൂറ് – ചിത്തിര 1/2, ചോതി, വിശാഖം 3/4: തൊഴിൽ രംഗത്ത് തടസ്സങ്ങൾ നേരിടാം. അതേസമയം സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സാധിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മനഃസന്തോഷം കുറയാനും ശത്രുപീഡനം അനുഭവപ്പെടാനും സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് – വിശാഖം 1/4, അനിഴം, തൃക്കേട്ട: സന്താനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ മനോവിഷമത്തിന് കാരണമാകാം. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് മാനഹാനിക്ക് വഴിവെച്ചേക്കാം. സാമ്പത്തിക പ്രതിസന്ധികൾക്കും മേലധികാരികളിൽ നിന്നുള്ള പ്രതികൂല നടപടികൾക്കും സാധ്യതയുണ്ട്. ആഢംബര വസ്തുക്കൾക്കായി അധിക ചെലവുണ്ടാകാനും ഇടയുണ്ട്.
ധനുക്കൂറ് – മൂലം, പൂരാടം, ഉത്രാടം 1/4: താമസസ്ഥലം മാറേണ്ട സാഹചര്യം ഉണ്ടായേക്കാം. കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ പ്രതിസന്ധികൾ നേരിടാം. സാമ്പത്തിക രംഗത്തും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മകരക്കൂറ് – ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2: സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായേക്കാം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. പതിവിലധികം യാത്രകൾ ചെയ്യേണ്ടി വരാനും സാധ്യതയുണ്ട്.
കുംഭക്കൂറ് – അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4: സാമ്പത്തികമായി അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം. ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾക്ക് പരിഹാരമുണ്ടാകാം. എന്നാൽ പ്രവർത്തനങ്ങളിൽ അലസത അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മീനക്കൂറ് – പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി: മാനസിക സംഘർഷം അനുഭവപ്പെടാം. സ്വന്തം പ്രവർത്തനങ്ങൾ തന്നെ തിരിച്ചടിക്ക് കാരണമാകാൻ സാധ്യതയുണ്ട്. പണമിടപാടുകളിൽ കൃത്യത പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ജ്യോതിഷ വിലയിരുത്തൽ.
ദോഷപരിഹാരം
ഈ കാലയളവിൽ ശിവൻ, ഗണപതി, ദുർഗ്ഗ എന്നിവരെ ഭജിക്കുന്നത് ഗുണകരമാണെന്നാണ് ജ്യോതിഷ നിർദേശം. ശിവന് രുദ്രാഭിഷേകം നടത്തുന്നതും ഉത്തമമായി കണക്കാക്കുന്നു.










