NEWS
ലോറിക്ക് പിന്നിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ മൂന്ന് പേരെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
30/07/2026 06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റ മൂന്ന് പേരെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ കുമ്പളം ടോൾപ്ലാസക്ക് സമീപമായിരുന്നു അപകടം. കളമശ്ശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറോടിച്ചിരുന്ന തൃശൂർ വയലത്തൂർ കാളിയത്ത് വീട്ടിൽ മുഹമ്മദ് നിസാം (24), ഇതര സംസ്ഥാന തൊഴിലാളികളായ സൻജിബ് ഹർദിക്(30), നബാസ് സൗൾ (30), റാസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. നബാസ് സൗളിൻ്റെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഇവർക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കി വിദഗ്ധ പരിചരണം തുടരുകയാണ്. തോപ്പുംപടിയിൽ നിന്നും കളമശ്ശേരിയിലേക്ക് പോകും വഴി ആയിരുന്നു അപകടം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










