
കൊച്ചി: വന്‍ രാസലഹരി വേട്ടയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വലിയ അളവില്‍ എം ഡി എം എ പിടികൂടി. തൃക്കാക്കര വാഴക്കാല ഭാഗത്തുനിന്നും 22.57 ഗ്രാം എം ഡി എം എയും എറണാകുളം കെ എസ് ആര് ടി സി സ്റ്റാന്റ് ഭാഗത്തു നിന്നും 2.57 ഗ്രാം എം ഡി എം എയുമാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. പള്ളുരുത്തി ചിറക്കല്‍ ബ്രിഡ്ജിന് സമീപം ഷമീര്‍ പി എം (49) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 22.57 ഗ്രാം എം ഡി എം എയ്ക്ക് പുറമേ 92500 രൂപയും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ മൂന്ന് മയക്കു മരുന്ന് കേസുകള്‍ കൂടിയുണ്ട്. കലൂരിലെ സോണി ജീസസ് സി (24), സനല്‍ വി ബി (24) എന്നിവരാണ് 2.57 ഗ്രാം എം ഡി എം എയുമായി എറണാകുളം കെ എസ് ആര് ടി സി ബസ്റ്റാന്റ്ിന് സമീപത്തെ ലോഡ്ജില്‍ നിന്നും പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരം ഡി സി പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എം ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google








