06:42pm 26 October 2026
NEWS
തലശേരിയിൽ ​ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
04/05/2025  07:34 AM IST
nila
തലശേരിയിൽ ​ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

തലശേരിയിൽ ​ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പിടിയിലായവരിൽ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്.   മുഴപ്പിലങ്ങാട്‌ മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത്‌ (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ്‌ (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. 33 കാരിയായ യുവതിയാണ് തലശേരി റെയിൽവെസ്‌റ്റേഷൻ പരിസരത്ത്‌ കൂട്ടബലാത്സം​ഗത്തിന് ഇരയായത്.  യുവതിയെ എരഞ്ഞോളി മഹിളമന്ദിരത്തിലേക്ക്‌ മാറ്റി.

ഏപ്രിൽ 26ന്‌ രാത്രി ഏഴു മണിയോടെയാണ്‌ സംഭവം. റയിൽവെ സ്റ്റേഷൻ പരിസരത്തുവെച്ച് യുവതിയെ സംഘം ചേർന്ന്‌ ആക്രമിക്കുകയായിരുന്നു. തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന്‌ പുതിയ ബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത്‌ വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട്‌ ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക്‌ കൊണ്ടുപോയും പീഡനത്തിനിരയാക്കി.

അവശനിലയിലായ യുവതി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക്‌ നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന്‌ മെഡിക്കൽ കോളേജ്‌ അധികൃതരാണ്‌ പൊലീസിന്‌ വിവരം നൽകിയത്‌. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ്‌ മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്‌. ഇതിൽ രണ്ടുപേർക്ക്‌ നേരിട്ട്‌ ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img