
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിൽ കൊച്ചിൻ ഷിപ്യാർഡ് മാനേജർമാർക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ മാനേജ്മന്റ് ഡെവലപ്മെന്റ് പ്രോഗ്രാം (എംഡിപി) കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.
ആധുനിക വ്യവസായ മേഖലയിൽ വിജയകരമായ പ്രൊജക്റ്റ് നിർവഹണത്തിനായി ശാസ്ത്രീയ മാനേജ്മെന്റ് സമീപനങ്ങളും കാര്യക്ഷമമായ നേതൃത്വവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ് അധ്യക്ഷത വഹിച്ചു. എംഡിപി കോർഡിനേറ്റർ ഡോ. സ്മിജു ഐ. എസ് മൂന്ന് ദിവസത്തെ പരിശീലന പരിപാടിയുടെ സമഗ്ര ഷെഡ്യൂൾ അവതരിപ്പിച്ചു. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ജനറൽ മാനേജർ ശ്രീ. സുഭാഷ് ആശംസ പ്രസംഗം നടത്തി. കൊച്ചിൻ ഷിപ്യാർഡിന്റെ മാനേജർമാർക്ക് മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന ഈ എംഡിപിയിൽ വിവിധ സെഷനുകൾ, കേസ് സ്റ്റഡികൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രോജക്റ്റ് മാനേജ്മെൻറ്റിലെ സമകാലിക സമീപനങ്ങൾ പരിചയപ്പെടുത്തും.








