02:30am 07 November 2026
NEWS
ഏറ്റുമാനൂരിനടുത്ത് മൂന്നുപേർ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി
28/02/2025  08:03 AM IST
nila
ഏറ്റുമാനൂരിനടുത്ത് മൂന്നുപേർ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

കോട്ടയം: ഏറ്റുമാനൂരിനടുത്ത് മൂന്നുപേർ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ട് പെൺകുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 

കോട്ടയം - നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചത്. പുലർച്ചെ 5.20 ന് ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നു. ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയിൽവേയിൽ അറിയിച്ചത്. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകൾ ട്രാക്കിൽ കിടക്കുന്നുണ്ട്. ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ച നിലയിലായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img