11:58am 28 November 2026
NEWS
ഗോവയിൽ തിരഞ്ഞെടുപ്പ് ദൗത്യവുമായി കേരളത്തിലെ മൂന്ന് കോൺഗ്രസ് നേതാക്കൾ


28/11/2026  09:01 AM IST
ന്യൂസ് ബ്യൂറോ
ഗോവയിൽ തിരഞ്ഞെടുപ്പ് ദൗത്യവുമായി കേരളത്തിലെ മൂന്ന് കോൺഗ്രസ് നേതാക്കൾ:

ന്യൂഡൽഹി: 2027-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എഐസിസി പ്രത്യേക നിരീക്ഷകരായി കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ അൻവർ സാദത്ത്, സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരെ നിയമിച്ചു. നിയമനങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനായി നിയോഗിച്ച പ്രത്യേക നിരീക്ഷക സംഘത്തിലാണ് കേരളത്തിലെ മൂന്ന് നേതാക്കളും ഇടംപിടിച്ചത്. നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് നവംബർ 27-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img