09:20pm 28 August 2026
NEWS
സഹോദ​രങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു
29/04/2025  09:13 PM IST
nila
സഹോദ​രങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു

പാലക്കാട് സഹോദ​രങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു. മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കരിമ്പ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മൂന്നേക്കർ തുടിക്കോട് ആദിവാസി ഉന്നതിയിൽ തമ്പി-മാധവി ദമ്പതികളുടെ മകൾ രാധിക (9), പ്രകാശൻ-അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെ ചിറയിൽ വീണതാകാം എന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ചൊവ്വാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കുട്ടികളെ കാണാതായത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തി. വൈകിട്ട് അഞ്ചു മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ ഇവിടെ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img