01:26am 04 September 2026
NEWS
വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിവന്ന യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം പിടിയിൽ

15/03/2025  10:37 AM IST
nila
വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിവന്ന യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം പിടിയിൽ

കണ്ണൂർ ഉളിക്കലിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്ന മൂന്നം​ഗ സംഘം പിടിയിൽ. ളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുപാട് കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലായിരുന്നു സംഘത്തിന്റെ ലഹരി കച്ചവടം. ഇവരുടെ പക്കൽനിന്നും അഞ്ച് ​ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. 

പൊലീസ് സംഘത്തെ കണ്ട് വാതിൽ തുറക്കാൻ പ്രതികൾ തയ്യാറായില്ല. തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടർന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വാഷ് ബേസിലിട്ട് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img