03:04am 03 November 2026
NEWS
കരാട്ടെ വേദിയിൽ താരമായി മൂന്നര വയസുകാരി
12/01/2025  09:30 PM IST
nila
 കരാട്ടെ വേദിയിൽ താരമായി മൂന്നര വയസുകാരി

തൃശൂർ: വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി. മാവേലിക്കര പ്ലാവിലയിൽ അനു- ലാവണ്യ ദമ്പതികളുടെ മകൾ സമൃദ്ധി എൽ അനു ആണ് കരാട്ടേ വേദിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവച്ചത്. കരാട്ടെയിൽ കാറ്റഗറി നാലിൽ ബ്ലൂ ബെൽറ്റ് നേടിയാണ് സമൃദ്ധി ലോക വേൾഡ് പെർഫോമൻസിൽ 6012 പേർ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി പങ്കെടുത്തത്. 

കളരി അഭ്യസിച്ച അമ്മൂമ്മ ജലജയാണ് കുടുംബത്തിന് കരാട്ടെയിൽ മികവ് പുലർത്തുന്നതിന് പ്രചോദനം നൽകിയത്. വീട്ടിൽ കളിക്കുമ്പോൾ തന്നെ മാമൻ നിർദേശിച്ച ചില ചലനങ്ങൾ കുഞ്ഞുനാളിൽ അടിസ്ഥാന ചലനങ്ങളോട് സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നേമുക്കാൽ വയസിൽ കരാട്ടെ പരിശീലനം ആരംഭിച്ചത്. ഒന്നര വർഷത്തിനകം വിദ്യാർത്ഥി അമ്പരപ്പിക്കുന്ന ബ്ലൂ പദവി കരസ്ഥമാക്കി. 

കരാട്ടെയിൽ ഗ്രീൻ ബെൽറ്റ് നേടിയ പിതാവ് യുഎഇ ജോലി ചെയ്യുകയാണ്. ബ്ലാക്ക് ബെൽറ്റ് നേടിയ മാതാവ് ലാവണ്യ പുനലൂർ സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കരാട്ടെ അദ്ധ്യാപികയാണ്. പുനല്ലൂർ കോട്ടവട്ടം അങ്കണവാടി വിദ്യാർത്ഥിനിയാണ് ഈ കുഞ്ഞുമിടുക്കി.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img